spot_imgspot_imgspot_img

തിരുവനന്തപുരത്ത് വീട് കുത്ത് തുറന്ന് മോഷണം; 14 പവനും അടുക്കളയിൽ നിന്ന് മുട്ടയും അടക്കം അടിച്ച് മാറ്റി മോഷ്ടാക്കൾ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം. നെടുമങ്ങാട് ആനാടാണ് സംഭവം. ആളില്ലാതിരുന്ന വീടു കുത്തിത്തുറന്നാണ് മോഷണം നടന്നത്. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിൽകവർച്ച നടന്നത്.
 14 പവന്‍ ആഭരണവും പണവും മുട്ടയുമടക്കമാണ് മോഷ്ടാക്കൾ കവർന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. സംഭവം നടന്ന സമയം ഇവർ വീട്ടിലുണ്ടായിരുന്നില്ല. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. ഞായറാഴ്ച്ചയാണ് ഇവർ മടങ്ങി എത്തിയത്.
അപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മുറികളിലെ അലമാരയിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ട നിലയിലാണുണ്ടായിരുന്നത്. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp