
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി.
നിലവിൽ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടി സ്വന്തം നിലയിൽ ശ്വാസമെടുക്കാൻ തുടങ്ങിയതായും ആശുപത്രി അറിയിച്ചു. പക്ഷെ ഇപ്പോഴും അബോധാവാസ്ഥയില്‍ തുടരുകയാണ്. സമയമെടുത്ത് മാത്രമേ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാവൂവെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.







