
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നര കിലോയിലധികം കഞ്ചാവുമായി വർക്കല സ്വദേശിനി പിടിയിൽ. വർക്കല തച്ചോട് സ്വദേശിനിയായ സന്ധ്യയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
ഇവർ വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം തോട്ടയ്ക്കാടുള്ള വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സന്ധ്യ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.







