spot_imgspot_imgspot_img

തിരുവനന്തപുരം കഴക്കൂട്ടത്ത് തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്‌പരം ഏറ്റുമുട്ടി

Date:

തിരുവനന്തപുരം: തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്‌പരം ഏറ്റുമുട്ടി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ എസ്എൻഡിപി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകളും തകർന്നു.

മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിലാണ് അടിപിടിയും വാക്കേറ്റവുമുണ്ടായത്. സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷമാണ് വാക്കേറ്റം നടന്നത്. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് താമസിക്കുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണത്തിൽ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഓഫീസിന്റെ ഗ്ളാസ് പൊട്ടിയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ സിലി (43), കിഷോർ (25), ഷെറിദാസ് (28), പ്രവീൺദാസ് (25) നേമം ഊരൂട്ടമ്പലം സ്വദേശി അരുൺ (41) എന്നിവരെയാണ് പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp