spot_imgspot_imgspot_img

തിരുവനന്തപുരത്ത് വനത്തിൽ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ കണ്ടെത്തി. ഫോറസ്റ്റർ വിനീത, BFO രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്.

ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാ​ഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. മൂന്നം​ഗ സംഘത്തിലെ ഒരാൾക്ക്‌ വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആർആർടി അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻരാജിന്റെ മരണം; സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...
Telegram
WhatsApp