spot_imgspot_imgspot_img

തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം. തിരുവനന്തപുരം പാൽക്കുളങ്ങരയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി പ്രദീപിനാണ് കുത്തേറ്റത്.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിൽ അയൽവാസി വിശാഖിനെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ പ്രദീപിന്റെ വയറ്റിലും കൈകൾക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

പ്രദീപിന്റെ അമ്മയുടെ മാല പൊട്ടിക്കാൻ വിശാഖ് ശ്രമിച്ചിരുന്നു. ഇത് പ്രദീപ് തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രദീപിനെ കുത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രദീപിന്റെ ഭാര്യയും കുഞ്ഞും നോക്കിനിൽക്കേയാണ് ആക്രമിച്ചത്. ഉടൻ തന്നെ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp