
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ജനാർദ്ദനപുരം സ്വദേശി ആദിനാഥ്(8) ആണ് മരിച്ചത്. വീടിന്റെ മുന്നിൽ വച്ചാണ് സംഭവം നടന്നത്.
വീടിന്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ പാമ്പ് കിടക്കുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെടാതെ കുട്ടി പാമ്പിനെ ചവിട്ടുകയായിരുന്നു. തുടർന്നാണ് കുട്ടിയെ പാമ്പ് കടിച്ചത്. ജനാർദ്ദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.







