spot_imgspot_imgspot_img

തിരുവനന്തപുരത്ത് 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്ത് എക്സൈസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്ത് എക്സൈസ്. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. നെടുമങ്ങാട് നിന്നാണ് എക്സൈസ് സംഘം മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.

നന്ദിയോട് ചൂടൽ ഭാഗത്ത് ഇന്നലെ നടത്തിയ തിരച്ചിലിൽ റബ്ബർ തോട്ടത്തിനിടയിലെ പുരയിടത്തിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ചിരുന്ന അര ലിറ്ററിന്‍റെ 30 കുപ്പി മദ്യം പിടിച്ചെടുത്തത്. മദ്യം ഒളിപ്പിച്ച ആളെ പിടികൂടാനായിട്ടില്ല. ഇയാൾക്കായിട്ടുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ വി.അനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇലക്ഷൻ പ്രമാണിച്ച് ‌ഇന്നലെ വൈകുന്നേരം മുതൽ മദ്യശാലകൾ അവധിയായതിനാൽ വരും ദിവസങ്ങളിൽ വില്പനക്കായി മുൻകൂട്ടി മദ്യം വാങ്ങിശേഖരിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp