spot_imgspot_imgspot_img

‘ഇർഫ്’ ലോഗോ പ്രകാശനവും ഉദ്ഘാടനവും

Date:

കണിയാപുരം: ‘ഇർഫ് ൻ്റെ ലോഗോ പ്രകാശനം കണിയാപുരം തണൽ മന്ദിരത്തിൽ സംഘടിപ്പിച്ചു. തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് ഇർഫ്.

ദുബൈ പെർഫെക്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി എം.എ. സിറാജുദ്ദീൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തണൽ ചെയർപേഴ്‌സൺ ജൗഹറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ മാനേജർ ഹസനുൽ ബന്ന പ്രൊജക്റ്റ് വിശദീകരിച്ചു. ഡോ. ഷാഹിന ജവാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വുമൺ ജസ്സിസ് മുവ്‌മെൻ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് ആരിഫ ബീവി, എസ് ഐ ഓ ജില്ല പ്രസിഡൻ്റ് ഫായിസ് ശ്രീകാര്യം എന്നിവർ സംസാരിച്ചു. ആസിയ നിയാസ്, ആമിന, സമീന തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലക്ഷ്യമാക്കി തിരുവനന്തപുരം ജില്ലയിലെ പെൺകുട്ടികൾക്കായി ഒരുക്കുന്ന സ്കോളർഷിപ്പാണ് ‘ഇർഫ്’. ഉയർന്ന ധാർമ്മിക മൂല്യങ്ങളുള്ള വ്യക്തിത്വങ്ങളെ വളർത്തുക, സാമ്പത്തികമായി പ്രയാസങ്ങൾ നേരിടുന്ന അക്കാദമികമായി മികവ് പുലർത്തുന്ന വിദ്യാർത്ഥിനികളെ വിവിധ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുക, വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ നേടുന്നതിന് സഹായിക്കുക, കഴിവുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസത്തിന് പ്രചോദനം നൽകി വിവിധ കോഴ്സുകൾ പഠിക്കാനും ഉയർന്ന ഉദ്യോഗങ്ങളിൽ എത്തിച്ചേരാനും പ്രോത്സാഹനം നൽകുക, എന്ന് തുടങ്ങി വ്യത്യസ്‌തങ്ങളായ പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് ഇർഫ് സ്കോളർഷിപ്പിലൂടെ തണൽ ലക്ഷ്യം വെക്കുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp