spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പാലോട് – പ്ലാവറ സ്വദേശിനി രാജിയാണ് (47) മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് രാജിയുടെ മരണം സ്ഥിതീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന സിമി സന്തോഷ് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന അഴീക്കോട്‌ സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി മരിച്ചിരുന്നു.

അപകടത്തിൽ ഇവർക്ക് മൂന്ന് പേർക്കുമായിരുന്നു പരിക്കേറ്റിരുന്നത്. മൂന്ന് പേർക്കും ഗുരുതരമായി പൊള്ളലേക്കുകയും ചെയ്തിരുന്നു. എല്ലാവരും തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഡിസംബർ 14 നാണ് അപകടം നടന്നത്. നെടുമങ്ങാട് അ‍ഴീക്കോടുള്ള ഒറേസാ ഹോട്ടലിലാണ് അപകടം നടന്നത്. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp