spot_imgspot_imgspot_img

തിരുവനന്തപുരം കിളിമാനൂരിൽ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മഞ്ഞമ്മല കീഴ് തോന്നയ്ക്കൽ സ്വദേശികളായ അനീഷ് (30), വിവേക് ( 31), മുഹമ്മദ് ഷാഹിൻ (23) സിയാദ് (36) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും 10.5 ഗ്രാമോളം എംഡിഎംഎ പിടികൂടി. ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. റൂറൽ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരി സംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇവർക്ക് ലഹരി വിൽപനയടക്കം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp