spot_imgspot_imgspot_img

നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

Date:

കൊച്ചി: നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടനെ ചോദ്യം ചെയ്തത്. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്തത്. നിലവില്‍ ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയെടുക്കുകയാണ്.

ഇത് രണ്ടാം തവണയാണ് ജയസൂര്യയെ കേസിൽ ചോദ്യം ചെയ്യുന്നത്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ചോദ്യം ചെയ്യുന്നത്.

ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്‍റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി മുൻപ് കണ്ടെത്തിയിരുന്നു. 2023 ജനുവരിയില്‍ സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ(സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു.സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് കേസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp