spot_imgspot_imgspot_img

തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെയ്യാറ്റിന്‍കര സ്വദേശിയും മൊബൈല്‍ ഷോപ്പ് ഉടമയുമായ ദിലീപിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര ടൗണിലെ റോഡരികിലെ ഒരു മരത്തില്‍ തൂങ്ങി മരിച്ചയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ കടയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വാര്‍ഡ് കൗണ്‍സിലര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

ദിലീപിന് വലിയൊരു തുക കടം ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍, തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സംഭവത്തിൽ കൗണ്‍സിലര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp