spot_imgspot_imgspot_img

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ മുന്നോട്ട് നയിച്ചു; ഉപരാഷ്ട്രപതി

Date:

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ശിവഗിരി വെറുമൊരു പ്രദേശമല്ല, ഇതൊരു ആശയമാണ്. ഇത് വെറും കാൽനട യാത്രയല്ല, ഇത് മനസ്സിൻ്റെ യാത്രയാണ്, ഹൃദയത്തിന്റെ യാത്രയാണ്. ശ്രീനാരായണ ഗുരു ഈ തീർഥാടനം വിഭാവനം ചെയ്തപ്പോൾ, അദ്ദേഹം ആചാരങ്ങൾ മാത്രമല്ല വിഭാവനം ചെയ്തത്. അദ്ദേഹം പാരമ്പര്യം മാത്രമല്ല വിഭാവനം ചെയ്‌തത്‌. അദ്ദേഹം ലക്ഷ്യമിട്ടത് ജനങ്ങളുടെ ഉണർവാണെന്നും അദ്ദേഹം പറഞ്ഞു.

ലളിതവും എന്നാൽ ശക്തവുമായ സത്യമാണ് ഈ തീർഥാടനം നമ്മെ പഠിപ്പിക്കുന്നത്. ശിവഗിരി തീർഥാടനം തന്നെ ഈ ഐക്യത്തിന്റെ ജീവസ്സുറ്റ ഉദാഹരണമാണ്. ജാതിയോ സമുദായമോ പശ്ചാത്തലമോ നോക്കാതെ ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും ഇവിടെ ഒത്തുചേരുന്നു. യുക്തിയും കരുണയും നയിക്കുന്ന വിശ്വാസം, സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ വളർച്ചയുടെയും ശക്തിയായി മാറുമെന്ന്ഇ ത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...
Telegram
WhatsApp