spot_imgspot_imgspot_img

തിരുവനന്തപുരം കഴക്കൂട്ടത്ത്നിന്ന് എംഡിഎംഎയും ലഹരി വസ്തുക്കളും പിടികൂടി

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത്നിന്ന് എംഡിഎംഎയും ലഹരി വസ്തുക്കളും പിടികൂടി. കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നാണ് എംഡിഎംഎയും ഗോൾഡൻ ഷാംപെയ്നും പിടികൂടിയത്. സംഭവത്തിൽ തുമ്പ ആറാട്ടുവഴി സ്വദേശികളായ ഷാരോൺ ജേക്കബ് (29) ഡൊമിനിക് പീറ്റർ (31)എന്നിവരെ പിടികൂടി.

സിറ്റി ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. ഡൊമിനിക് പീറ്ററിൻ്റെ പക്കൽ നിന്നും ഗോൾഡൻ ഷാംപെയ്നടക്കം 14 ഗ്രാം ലഹരി വസ്തുക്കളും ഷാരോണിൻ്റെ കൈവശം 10 ഗ്രാം രാസലഹരിയും ആണ് കണ്ടെടുത്തത്. ന്യൂ ഇയർ ആഘോഷങ്ങൾ പ്രമാണിച്ച് ബീച്ചുകളിലും തീരദേശത്തും വിൽപ്പന നടത്താൻ ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ എത്തിക്കുകയും ഇവ തുമ്പയിൽ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴായിരുന്നു ഇവരെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp