
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അഴിക്കോടാണ് സംഭവം നടന്നത്. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ മണികണ്ഠൻ (27) ആണ് മരിച്ചത്. ഇയാൾ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനാണ്.
മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠൻ മരണപ്പെട്ടു.







