spot_imgspot_imgspot_img

തിരുവനന്തപുരത്തെ വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തെ വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആറ്റുകാൽ വാർഡ് 73 കല്ലടി മുഖത്ത് നഗരസഭയുടെ സായാഹ്നം വൃദ്ധസദനത്തിലാണ് അപകടം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

കിച്ചനിൽ ഗ്യാസ് സിലിണ്ടർ ലീക്കായിട്ടാണ് അപകടം സംഭവിച്ചത്. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു.അപകടത്തിൽ ജീവനക്കാരായ മായ (39), രാജീവ് (30) എന്നിവർക്ക് പരിക്കേറ്റു.

മായയുടെ അര താഴ്ഭാഗം തീപിടിക്കുകയും 18% പൊള്ളൽ ഏൽക്കുകയും രാജീവിന്റെ കൈയ്ക്കും കാലിനും 10% പൊള്ളൽ ഏൽക്കുകയും ചെയ്തു. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. വൃദ്ധസദനത്തിൽ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ 70 വയസ്സിന് മുകളിൽ പ്രായമുള്ള 41 അന്തേവാസികളെയും സുരക്ഷിതമായി പുറത്തിറക്കി. അതിനാൽ വൻ അപകടം ഒഴിവായി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp