spot_imgspot_imgspot_img

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹെൽത്തി ഫുഡ് എക്സ്പോ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹെൽത്തി ഫുഡ് എക്സ്പോ സംഘടിപ്പിച്ചു. ആരോഗ്യം ആനന്ദം -വൈബ് ഫോർ വെൽനെസ്സ് ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജീവനക്കാർതന്നെ തയ്യാറാക്കി കൊണ്ടുവന്ന ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ പ്രദർശനമാണ് നടന്നത്.

ഫുഡ് എക്സ്പോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ സുപ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയിൽ ഏറ്റവും അധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഇന്നത്തെ തെറ്റായ ആഹാര ശീലങ്ങളാണ്. അതിനാൽ തന്നെ ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം ഏറ്റവും പരിമിതപ്പെടുത്തിയുള്ള ആഹാരമാണ് ശീലിക്കേണ്ടത്.

പ്രമേഹരോഗ നിയന്ത്രണത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനും ചെറു ധാന്യങ്ങൾ കൊണ്ടുള്ള മൾട്ടി മില്ലറ്റ് ഇഡലി, റാഗി ബീറ്റ്റൂട്ട് പുട്ട്, മുരിങ്ങയില തോരൻ, ബീറ്റ്റൂട്ട് ദോശ, നെല്ലിക്ക പുളിശ്ശേരി, എള്ളുണ്ട, ചെമ്പരത്തി ചായ, പപ്പായ എരിശ്ശേരി, കായ തോരൻ, മുക്കുറ്റി അരിമാവ് കുറുക്ക്, വയനയില അപ്പം, ചങ്ങലംപരണ്ട ചമ്മന്തി, ശാരിബാ (നറുനണ്ടി ) പാനകം, വിവിധതരം സാലഡുകൾ എന്നിങ്ങനെയുള്ള വിഭവങ്ങളുടെ പ്രദർശനവും ഇവയുടെ റെസിപ്പീസ്, തയ്യാറാക്കൽ ഇവ സംബന്ധിച്ച ക്ലാസും നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp