
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടുമുറ്റത്ത് നിന്നവരെയും, വഴിയിലൂടെ നടന്നു പോയവരെയും തെരുവുനായ ആക്രമിച്ചു. കുട്ടികളടക്കം എട്ടുപേർക്കാണ് തെരുവായയുടെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.
പേവിഷബാധയേറ്റ നായയാണ് ആക്രമിച്ചതെന്നാണ് വിവരം. കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡിൽ അസിക (18), മത്സ്യത്തൊഴിലാളികളായ മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്.
കടിയേറ്റവരെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആക്രമിച്ച ശേഷം കടന്നുകളഞ്ഞ നായയെ നാട്ടുകാർ ചേർന്ന് പിടികികൂടുകയും അടിച്ചുകൊല്ലുകയും ചെയ്തു.







