spot_imgspot_imgspot_img

തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരി പിടിയിൽ. മണ്ണാമൂല നീതി നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ഉഴമലയ്ക്കൽ സ്വദേശി സുജാതയെ (55) പോലീസ് അറസ്റ്റ് ചെയ്തു.

പേരൂർക്കട പോലീസാണ് സുജാതയെ പിടികൂടിയത്. ആറ് പവൻ സ്വർണവും 45,000 രൂപയും ഒരു മൊബൈൽ ഫോണുമാണ് സുജാത മോഷ്ടിച്ചത്. 2025 ൽ നടന്ന മോഷണ കേസിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നത്.

മോഷ്ടിച്ച സ്വർണം നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ സുജാത പണയം വച്ചിരുന്നു. 5 ലക്ഷം രൂപയ്ക്കാണ് പണയം വച്ചത്. മോഷണം പോയ മൊബൈൽ ഫോണും പണയം വെച്ച സ്വർണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സുജാതയുടെ മകൾക്കും മോഷണത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp