spot_imgspot_imgspot_img

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില13,355 രൂപ. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 10,975 രൂപയിലെത്തിയിട്ടുണ്ട്. 18 ഗ്രാം ഒരു പവന്‍ സ്വര്‍ണത്തിന് പവന് 87, 800 രൂപയാണ് വിപണിവില. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8550 രൂപ. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ട്. ഒരു ഗ്രാം വെളളിക്ക് 305 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 3,050 രൂപയും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp