spot_imgspot_imgspot_img

തിരുവനന്തപുരം പെരിങ്ങമ്മലയിൽ കാട്ടുപോത്ത് ആക്രമണം

Date:

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമ്മലയിൽ കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് ഇടിച്ചു മറിക്കുകയായിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

അപകടത്തിൽ ഓട്ടോ ഡ്രൈവർ അശ്വിൻ, യാത്രക്കാരനായ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. പെരിങ്ങമ്മല ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.

നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp