
തിരുവനന്തപുരം: എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ. സംഭവത്തിൽ രാജാജി നഗർ സ്വദേശി ബിജുവിനെ സിറ്റി ഡാൻസാഫാണ് പിടികൂടിയത്. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ 110 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
ജനറൽ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നാഗർകോവിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. പിടികൂടിയ രാസലഹരിക്ക് വിപണിയിൽ ലക്ഷങ്ങൾ വിലയുള്ളതാണ്.







