
തിരുവനന്തപുരം: ശ്രീകാര്യം വെഞ്ചാവോട് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വെഞ്ചാവോടുള്ള എ-1 ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ച വൈകീട്ടോടെ ഇവിടെനിന്നു ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിലവിൽ ഭക്ഷ്യവിഷബാധയേറ്റവരെല്ലാം ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായത്. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടൽ അടപ്പിച്ചു.







