spot_imgspot_imgspot_img

റിപ്പബ്ലിക് ദിനാചരണം: കണിയാപുരത്ത് ഭരണഘടനാ സംരക്ഷണ സദസ്സുമായി മുസ്‌ലിം ലീഗ്

Date:

​കണിയാപുരം: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് കണിയാപുരം പള്ളിനട ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും പതാക ഉയർത്തലും സംഘടിപ്പിച്ചു. ഭരണഘടനാ ഭാഗങ്ങൾ വായിച്ചും ദേശീയ പതാക ഉയർത്തിയുമാണ് പ്രവർത്തകർ ദിനാചരണം സമുചിതമായി ആഘോഷിച്ചത്.

​മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷഹീർ ജിഅഹമ്മദ് ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. “ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും തുല്യനീതിയും സംരക്ഷിക്കപ്പെടുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും, ജനാധിപത്യ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ഭരണഘടനാ വായനയും അതിന്റെ ആശയപ്രചാരണവും അത്യന്താപേക്ഷിതമാണെന്നും” അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

​മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, മണ്ഡലം ട്രഷറർ ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള, എസ്.ടി.യു കൺവീനർ അൻസാരി പള്ളിനട, ഭാരവാഹികളായ നുജും അസീസ്, നൗഷാദ് ഖരീം, നിഹാസ് അബൂബക്കർ, റാഫി ജാവാ കോട്ടേജ്, ഹുസൈൻ മൈ വള്ളി, നിസ്സാം ചാന്നാങ്കര, സക്കീർ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp