spot_imgspot_imgspot_img

തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ യുവതി ജീവനൊടുക്കി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ യുവതി ജീവനൊടുക്കി. കേശവപുരത്താണ് സംഭവം. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

ഭർത്താവ് വിനോദുമായി പിണങ്ങി മഞ്ചിമ സ്വന്തം വീട്ടിലായിരുന്നു താമസം. തുടർന്ന് ഇന്നലെ മഞ്ചിമ വിനോദിന്റെ വീട്ടിലെത്തിയിരുന്നു. വിനോദ് മഞ്ചിമയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയും വിനോദ് മഞ്ചിമയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു.

തുടർന്ന് വിനോദിന്റെ അമ്മയുടെ രണ്ടാം ഭര്‍ത്താവ് കുട്ടപ്പന്‍ എന്ന അശോകന്‍ ഇത് ചോദ്യംചെയ്തു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കാവുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വിനോദ് രണ്ടാനച്ഛനെ നിലവിളക്കുകൊണ്ട് അടിക്കുകയും രണ്ടാനച്ഛന്‍ വിനോദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

വഴക്കിനിടെ കിടപ്പുമുറിയില്‍ കയറി കതകടച്ച മഞ്ചിമ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മഞ്ചിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദിന്റെ കേശവപുരത്തെ കുന്നുവിള വീട്ടിലായിരുന്നു സംഭവം നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp