spot_imgspot_imgspot_img

തിരുവനന്തപുരത്ത് ടാർപോളിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീടിന് തീപിടിച്ചു: തീയിട്ടതെന്ന് വീട്ടുകാർ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരക്കമ്പുകളും ടാർപോളിൻ ഷീറ്റും കൊണ്ട് നിർമിച്ച വീട് കത്തിനശിച്ചു. വിതുര പഞ്ചായത്തിലെ മണലി നെട്ടയം ഉന്നതിയിലെ സുമംഗലയുടെ വീടാണ് കത്തി നശിച്ചത്. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്. സുമംഗലയും പിതാവ് കൃഷ്ണൻകാണിയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന മലയടി സ്വദേശിയെ പ്രതിയാക്കി സുമംഗല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കാട്ടുകമ്പും ഈറ്റയിലയും ടാർപ്പോളിനും കൊണ്ട് നിർമ്മിച്ച വീടായിരുന്നു ഇത്. തീ പടർന്നത് കണ്ട് നാട്ടുകാർ എത്തിയെങ്കിലും വീട് പൂർണമായും കത്തിയിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകളും പാത്രങ്ങളുമടക്കം സർവതും കത്തിനശിച്ചു.

സംഭവസമയത്ത് അച്ഛനും മകളും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയതായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിർദ്ധന കുടുംബത്തിൻ്റെ വീട് തീയിട്ട് നശിപ്പിച്ച പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് പഞ്ചായത്ത് ഭാരവാഹികളും ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp