spot_imgspot_imgspot_img

ബജറ്റില്‍ കേരളത്തിനെ അവഗണിച്ചു; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനാ മനോഭാവത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് കേരളത്തെയാകെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ബജറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കമുള്ള കേന്ദ്ര അവഗണന ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രമേയം. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നല്‍കിയില്ലെന്നും പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്രം പരിഗണിച്ചില്ല. വര്‍ഷങ്ങളായി ഇതേ അവഗണനയാണ് കേന്ദ്രത്തില്‍ നിന്നും കേരളം നേരിടുന്നത്. ലോകത്തിന് മുമ്പില്‍ കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും പ്രദേശിക ഭേദങ്ങള്‍ക്ക് അതീതമായ പരിഗണനയുണ്ടാകണമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp