spot_imgspot_imgspot_img

എംഎല്‍എ വി.കെ പ്രശാന്തിനെ തടഞ്ഞു; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്

Date:

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പാപ്പാട് മഹിളാമന്ദിരം ഉദ്ഘാടന പരിപാടി തടസ്സപ്പെടുത്തുകയും എംഎല്‍എ വികെ പ്രശാന്തിനെ തടയുകയും ചെയ്‌തെന്ന പരാതിയില്‍ ബിജെപി വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കേസ്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ പാപ്പാട് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉപയോഗശൂന്യമായിക്കിടന്നിരുന്ന മഹിളാ മന്ദിരത്തിന്റെ കെട്ടിടത്തിന്റെ നവീകരണത്തിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 66.40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതു മുഖേന മിനി കമ്യൂണിറ്റി ഹാള്‍, ഗ്രീന്‍ റൂം, ഓഫീസ് റൂം, രണ്ട് കടമുറികള്‍, ശുചിമുറികള്‍ എന്നീ എന്നിവയോടുകൂടി മഹിളാ മന്ദിരം പുതുക്കിപ്പണിയുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടനത്തിനായുള്ള മുന്നൊരുക്ക സമയത്ത് കൗണ്‍സിലര്‍ സുഗതന്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും കെട്ടിടം താഴിട്ടുപൂട്ടുകയും ചെയ്തു എന്നാണ് പരാതി. കൗണ്‍സിലര്‍മാരായ വിഷ്ണു മോഹന്‍, നന്ദ ഭാര്‍ഗവ് എന്നിവരും മറ്റു കൂട്ടാളികളേയും വിളിച്ചുവരുത്ത് സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയെന്നും എംഎല്‍എ നല്‍കിയ പരാതിയില്‍ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp