spot_imgspot_imgspot_img

ആറ്റുകാല്‍ പൊങ്കാല ഉത്സവം 23 മുതല്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

Date:

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവം 23 മുതല്‍ ആരംഭിക്കും. മാര്‍ച്ച് 3നാണ് പൊങ്കാല നടക്കുക. അന്നേ ദിവസം ചന്ദ്രഗ്രഹണമായതിനാല്‍ ക്ഷേത്രദര്‍ശന ക്രമീകരണത്തിലും മാറ്റമുണ്ട്. അന്ന് വൈകീട്ട് 3.10 മുതല്‍ 7 വരെ നട അടയ്ക്കും. ഈ സമയത്ത് ദര്‍ശനം അനുവദിക്കുകയില്ല. താലപ്പൊലി നേര്‍ച്ചക്കാര്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പായി ക്ഷേത്ര ദര്‍ശനത്തിന് എത്തേണ്ടതാണ്. പൊങ്കാല ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

23ന് വൈകിട്ട് അഞ്ചരയ്ക്ക് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 25ന് രാവിലെ 8.45ന് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വ്രതം ആരംഭിക്കും. മാര്‍ച്ച് 3ന് രാവിലെ 9.45ന് പൊങ്കാല അടുപ്പില്‍ തീപകരും. ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം. രാത്രി 8.30ന് കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍കുത്ത് ആരംഭിക്കും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് രാത്രി 10.45ന് ആരംഭിക്കും. 4ന് രാത്രി 9.45ന് കാപ്പഴിക്കും. രാത്രി 12.45ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp