spot_imgspot_imgspot_img

കോഴിക്കോടേക്ക് മാറില്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി തന്നെ

Date:

കൊച്ചി: നീണ്ട നാളത്തെ അനിശ്ചിതത്വങ്ങെള്‍ക്കൊടുവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ കൊമ്പന്മാര്‍ക്കായി മഞ്ഞക്കടലിരമ്പം തീര്‍ക്കുന്നത് ഇക്കുറിയും കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയം തന്നെ. കോഴിക്കോടേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കൂടുമാറ്റം ഇപ്പോള്‍ ഉണ്ടാകില്ല. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു.

സൗജന്യമായിട്ടായിരിക്കില്ല സ്റ്റേഡിയം വിട്ടുകൊടുക്കുക. എന്നാല്‍ അമിത നിരക്ക് ഈടാക്കുകയില്ല. മത്സരങ്ങള്‍ കൊച്ചിയില്‍ നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. സ്റ്റേഡിയത്തില്‍ അറ്റകുറ്റപണികള്‍ നടന്നുവരികയാണ്. ഐഎസ്എല്‍ തുടങ്ങും മുന്‍പ് ഇതെല്ലാം തീര്‍ക്കുമെന്നും ജിസിഡിഎ അറിയിച്ചു. ഫെബ്രുവരി 14ന് തുടങ്ങുന്ന ഐഎസ്എല്ലില്‍ 22നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp