spot_imgspot_imgspot_img

എസ്എസ്എല്‍സി പരീക്ഷ കടുപ്പമാകുമെന്ന് മാഫിയയുടെ കള്ളപ്രചാരണം; കുട്ടികളെ മാനസികമായി പേടിപ്പിക്കുന്നു; വിദ്യാര്‍ത്ഥികള്‍ കുടുങ്ങരുത്.

Date:

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെ താറടിച്ചു കാണിക്കാനും ഇകഴ്ത്തി കാണിക്കാനും കുട്ടികളില്‍ അനാവശ്യമായ പേടി വളര്‍ത്താനും സംസ്ഥാനത്ത് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ കടുപ്പമേറിയത് ആയിരിക്കുമെന്ന് ഈ മാഫിയ പ്രചാരണം നടത്തുകയാണ്. പരീക്ഷ വിഷമകരമായിരിക്കുമെന്നു സ്വയം പ്രഖ്യാപിക്കുന്ന ആളുകള്‍ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും മാനസികമായി പേടിപ്പിക്കുകയാണെന്നും ഇത്തരം അഭിപ്രായങ്ങള്‍ സമൂഹത്തില്‍ കൊണ്ടു വരാന്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഇത്തരം കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പൊലീസും വിദ്യാഭ്യാസവകുപ്പും അന്വേഷണം നടത്തും. പരീക്ഷാ നടത്തിപ്പും അതിന്റെ മുന്നൊരുക്കങ്ങളും ചോദ്യപ്പേപ്പര്‍ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് കാര്യങ്ങളും പരമ രഹസ്യമായാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചോദ്യപ്പേപ്പര്‍ പ്രിന്റ് ചെയ്യുന്നത് ഈ സംസ്ഥാനത്ത് പോലുമല്ല. അത്രയും ജാഗ്രതയോടെ നടത്തുന്ന പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് ചില കോണുകളില്‍ നിന്ന് ഇപ്പോഴുണ്ടാകുന്നത്. ഒരു കാരണവശാലും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും മന്ത്രി അറിയിച്ചു.

ചോദ്യമാതൃകകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ എസ്സിഇആര്‍ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികള്‍ ആരംഭിച്ചു. കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളില്‍ നിന്ന് തല്‍പരകക്ഷികള്‍ പിന്മാറണമെന്നും മന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp