
കൊല്ലം: പുത്തൂരില്‍ ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രിക്കെതിരെയാണ് പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസ് എടുത്തിരിക്കുന്നത്. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജോത്സ്യന്‍ ഒളിവിലാണ്. ബാധയൊഴിപ്പിക്കലിനായി എത്തിയ പെണ്‍കുട്ടിയെ അമ്മയെ പുറത്തിരുത്തി മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.







