സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചു; ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം; കുടിശ്ശിക മാര്‍ച്ചില്‍

0
69

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎയും ഡിആറും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മൂന്ന് ശതമാനമാണ് വര്‍ധന. 22 % ഉണ്ടായിരുന്ന ഡിഎയും ഡിആറും 25% ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വര്‍ധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാര്‍ച്ചില്‍ നല്‍കും. ഇതിന് പ്രത്യേകം ഉത്തരവിറക്കും.

ജീവനക്കാരുടെ ഡിഎ, ഡിആര്‍ കുടിശിക സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റില്‍ 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here