
ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടെന്നും, ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുമെന്നും ഐസിസി അറിയിച്ചു. ഞായറാഴ്ചയാണ് ഇന്ത്യ- പാക് മത്സരം നടക്കുക.
ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കല്ലെന്ന ബംഗ്ലാദേശിന്റെ നിലപാടില്‍ അച്ചടക്ക നടപടി ഉണ്ടാവില്ലെന്നും ഐസിസി അറിയിച്ചു. സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തില്ല. 2028നും 2031നും ഇടയിലുള്ള ഒരു ഐസിസി ടൂര്‍ണമെന്റിന്റെ വേദി ബംഗ്ലാദേശിന് അനുവദിക്കുകയും ചെയ്യും. ബംഗ്ലാദേശില്‍ ലോകകപ്പിന് ഏര്‍പ്പെടുത്തിയിരുന്ന പ്രദര്‍ശന വിലക്കും നീങ്ങും. ആരാധകര്‍ക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് നല്‍കി.
ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ആണ് പാകിസ്താന്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിച്ചത്.







