spot_imgspot_imgspot_img

സംഘപരിവാറിന്റെ സൈബര്‍ പ്രചാരകര്‍ക്ക് ലോക്ഭവനില്‍ ആദരം; പൊന്നാട അണിയിച്ച് ഗവര്‍ണര്‍

Date:

തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലെ സംഘപരിവാര്‍ പ്രചാരകരെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ലസിത പാലക്കല്‍, ഷാബു പ്രസാദ്, അര്‍ജുന്‍ മാധവ്, ഫസല്‍ കാരാട്ട്, ശ്രീല പിള്ള, മഹേന്ദ്രകുമാര്‍ തുടങ്ങിയവര്‍ക്കാണ് ആദരം. അഞ്ച് ദിവസം മുമ്പ് ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങുന്നതിന്റെയും ഗവര്‍ണര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചപ്പോള്‍ അനുമതി നല്‍കിയതാണെന്നാണ് വിഷയത്തില്‍ ലോക്ഭവന്റെ വിശദീകരണം. മത വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്നവരും ആദരവ് ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിലുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp