ബംഗളൂരുവില്‍ വന്‍ വാഹനാപകടം; മലയാൡവിദ്യാര്‍ത്ഥി അടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം; കാര്‍ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞു കയറി

0
70

ബംഗളൂരു: ബംഗളൂരുവിലെ ഹൊസ്‌കോട്ടയില്‍ കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ത്ഥി അടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ വിദ്യാര്‍ത്ഥികളായ ആറുപേരും ഒരു ബൈക്ക് യാത്രികനുമാണ് മരിച്ചത്. മലയാളിയായ അശ്വിന്‍ നായരാണ് മരിച്ചവരില്‍ ഒരാള്‍. 17 വയസസ്സാണ്. അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17) എന്നീ വിദ്യാര്‍ത്ഥികളും മരിച്ചു. എല്ലാവരും യെലഹങ്ക ആര്‍വി കോളജിലെ പിയു വിദ്യാര്‍ത്ഥികളാണ്.

സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യാവാരയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഗഗന്‍ എന്ന 26കാരനാണ് മരിച്ച ബൈക്ക് യാത്രികന്‍. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നില്‍ പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി സര്‍വീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്‌സില്‍ ഉള്‍പ്പെടെ തെറിച്ചുപോയി. മൃതദേഹങ്ങള്‍ ഹോസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here