spot_imgspot_imgspot_img

ഗുരുശിഷ്യപാരസ്പര്യത്തിന്റെ മഹിമയിൽ ശാന്തിഗിരിയിൽ നാളെ  സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും

Date:

പോത്തൻകോട്: ഗുരുശിഷ്യപാരസ്പര്യത്തിന്റെ മഹിമയിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (ഫെബ്രുവരി 22, ഞായറാഴ്ച) പൂജിതപീഠ സമർപ്പണാഘോഷവും അർദ്ധവാർഷിക കുംഭമേളയും നടക്കും. രാവിലെ 5 മണിക്ക് ആരാധനയോടെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 6 ന് ആരാധനയും ധ്വജാരോഹണവും നടക്കും. രാവിലെ 7 മുതൽ പുഷ്പസമർപ്പണം ആരംഭിക്കും.
രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര സുറിയാനി സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് ബാവാ ഉദ്ഘാടനം ചെയ്യും. സന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ ചടങ്ങിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദരിക്കും.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിക്കും. പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ഡോ. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ എന്നിവർ മഹനീയ സാന്നിധ്യമാകും.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., വി. ജോയി എം.എൽ.എ., മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ്, കേരള സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, മലങ്കര ഓർത്തഡോക്‌സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, തിരുവനന്തപുരം കോർപ്പറേഷൻ അംഗം അഡ്വ. കെ.എസ്. ശബരീനാഥൻ, മുൻ എം.എൽ.എ. അഡ്വ. എം.എ. വാഹിദ്, പ്രമോദ് പയ്യന്നൂർ, ജോർജ് സെബാസ്റ്റ്യൻ, സബീർ തിരുമല, എ. ജയപ്രകാശ്, ഡോ. ശ്രീവത്സൻ നമ്പൂതിരി, ഡി. ശാന്തകുമാരി, അഡ്വ. എം. മുനീർ, എം. ബാലമുരളി, അഡ്വ. ജെ.എസ്. അഖിൽ, ഷോഫി കെ., ഫാ. രാജു പീറ്റർ, എം. അനിൽകുമാർ, മണക്കാട് രാമചന്ദ്രൻ, അനിൽ ചേർത്തല എന്നിവർ സംസാരിക്കും.
രാവിലെ 11 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 2 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡി.കെ. മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അധ്യക്ഷത വഹിക്കും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തും.
ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു, വൈസ് പ്രസിഡന്റ് ആർ. അനിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ അനിൽ, പി.വി. രാജേഷ്, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ. ജോസ് കിഴക്കേടം, ബി.ജെ.പി തിരുവനന്തപുരം നോർത്ത് പ്രസിഡന്റ് എസ്.ആർ. റെജികുമാർ, സി.പി.ഐ.(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.എ. സലീം, വാമനപുരം ബ്ലോക്ക് അംഗം ഐ.പി. ബിന്ദുപിള്ള, പോത്തൻകോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം നന്നാട്ടുകാവ്, കോലിയക്കോട് മഹീന്ദ്രൻ, നസീജ ബീവി എസ്., ബിൽഡ് ഹബ് ഫൗണ്ടർ & സി.ഇ.ഒ. സബീർ എം.എസ്., ശാന്തിഗിരി ഫൗണ്ടേഷൻ സി.ഇ.ഒ പി. സുദീപ്, വർണ്ണ ലതീഷ്, ബി. ഉഷ, ബി.എസ്. നൈജ, പ്രവീണ രതീഷ്, എസ്.വി. സിജി, പി.എസ്. ബിനു, ആർ. രഞ്ജിത് കുമാർ, കുതിരകുളം ജയൻ, എം. ചന്ദ്രപ്രകാശ്, എ.എം. റാഫി, കിരൺദാസ് കെ., ആർ. സഹീറത്ത് ബീവി, പൂലന്തറ ടി. മണികണ്ഠൻ, ഡോ. പി.എ. ഹേമലത എന്നിവർ പങ്കെടുക്കും.
വൈകിട്ട് 5 ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങൾ, ദീപങ്ങൾ എന്നിവയുടെ അകമ്പടിയോടെയാകും കുംഭമേള നടക്കുന്നത്. കർമ്മദോഷങ്ങളും മാറാവ്യാധികളും നീങ്ങി കുടുംബങ്ങളിൽ ക്ഷേമവും ഐശ്വര്യവും നിറയണമെന്ന സങ്കൽപ്പത്തിലാണ് വിശ്വാസികൾ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം ചെയ്തു കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തിൽ സമർപ്പിക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർത്ഥനാസങ്കൽപ്പങ്ങൾക്കും സമർപ്പണമാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp