കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടഭീഷണിയുയര്‍ത്തി നടപ്പാലം; ഫുട് ഓവര്‍ ബ്രിഡ്ജ് തുരുമ്പെടുത്ത് നശിക്കുന്നു

0
428

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിത്യേന നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജ് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍. രോഗികളടക്കം നിരവധി പേര്‍ മറുവശത്തെ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താന്‍ ഉപയോഗിക്കുന്ന നടപ്പാലമാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. പാലത്തിന്റെ അടിയിലെ ഭാഗങ്ങളാണ് ദ്രവിച്ച നിലയില്‍ കാണുന്നത്. പാലത്തിന്റെ അടിയില്‍ ഗ്രില്ലിന്റെ ഭാഗങ്ങള്‍ ദ്രവിച്ച് ഇളകിയ നിലയിലാണ്.

കടയ്ക്കാവൂര്‍ റെയില്‍വേസ്റ്റേഷനില്‍ ട്രെയിനുകള്‍ നിറുത്തുന്നത് രണ്ടും മൂന്നും പ്ലാറ്റുഫോമുകളിലായതിനാല്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത ശേഷം ഓവര്‍
ബ്രിഡ്ജ് കയറിയാണ് യാത്രക്കാര്‍ രണ്ടും മൂന്നും പ്ലാറ്റുഫോമുകളിലേക്കെത്തേണ്ടത്. രോഗികളടക്കം നിരവധി പേരാണ് നിത്യവും ഇതുവഴി പോകുന്നത്. നടപ്പാലം അറ്റകുറ്റപ്പണി നടത്താന്‍ നടപടിയുണ്ടാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എസ്.എസ്.ഇ സെക്ഷനാണ് മെയിന്റനന്‍സ് ചുമതല.ഇവിടെ ലിഫ്റ്റ് വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here