spot_imgspot_imgspot_img

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

Date:

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ന്യൂമാൻ കോളേജ് അസ്മാബി കോളേജിനെയും, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെയുമാണ് തോൽപ്പിച്ചത്.

ആദ്യ മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് നാല് വിക്കറ്റിനാണ് കൊടുങ്ങല്ലൂർ അസ്മാബി കോളേജിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസ്മാബി കോളേജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തു. 40 പന്തുകളിൽ 51 റൺസെടുത്ത അനയ് മാത്രമാണ് അസ്മാബി കോളേജിന് വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂമാൻ കോളേജ് 17 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കെസിഎൽ (KCL) താരവും കേരള അണ്ടർ 19 ടീമംഗവുമായ ജോബിൻ ജോബിയാണ് ന്യൂമാൻ കോളേജിന്റെ ടോപ് സ്കോറർ. ജോബിൻ 27ഉം അനിൻ വർഗീസ് 23ഉം റൺസെടുത്തു.

രണ്ടാം മത്സരത്തിൽ കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെന്റ് ഗിറ്റ്സ് കോളേജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. 24 റൺസെടുത്ത ക്യാപ്റ്റൻ അമീർ കൈസെ ആണ് സെന്റ് ഗിറ്റ്സിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് 15.3 ഓവറിൽ വിജയം സ്വന്തമാക്കി. 49 റൺസെടുത്ത ഡി നിരഞ്ജന്റെയും 44 റൺസെടുത്ത എസ് ഭരതിന്റെയും ഇന്നിങ്സുകളാണ് ആദിശങ്കരയ്ക്ക് അനായാസ വിജയം ഒരുക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp