തിരുവനന്തപുരത്ത് പൈപ്പ്‌ലൈന്‍ ചോര്‍ച്ച; നാലുദിവസം വെള്ളം പൂര്‍ണമായും മുടങ്ങും

0
16

തിരുവനന്തപുരം: കുടിവെള്ള വിതരണ പൈപ്പ്‌ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ അടുത്ത നാലുദിവസം കുടിവെള്ള വിതരണം മുടങ്ങും. നഗരത്തിലെ അമ്പലമുക്ക് ഭാഗത്താണ് പൈപ്പ് ലൈന്‍ ചോര്‍ച്ചയുണ്ടായത്. 25 വാര്‍ഡുകളില്‍ നാല് ദിവസം ജലവിതരണം പൂര്‍ണമായി മുടങ്ങും. ഇന്നുമുതല്‍ മാര്‍ച്ച് 17 വരെയാണ് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നത്. മാര്‍ച്ച് 23 വരെ ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്‌കൂള്‍, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂര്‍,അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്,പട്ടം ഉള്ളൂര്‍, മുട്ടട വാര്‍ഡുകളിലാണ് ജലവിതരണം മുടങ്ങുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here