ഓപ്പറേഷന്‍ ഡി-ഹണ്ട്; 36 പേര്‍ അറസ്റ്റില്‍; പരിശോധനയ്ക്ക് വിധേയമാക്കിയത് 1,333 പേരെ

0
21

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 36 പേരെ അറസ്റ്റ് ചെയ്തു. 34 കേസുകളിലായാണ് 36 പേരെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1,333 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 36 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാരക മയക്കുമരുന്നുകളായ 0.03117 ഗ്രാംഎം.ഡി.എം.എയും 9.167 കിലോ കഞ്ചാവും 18 കഞ്ചാവ് ബീഡിയും കണ്ടെടുത്തു.

നിരോധിത മയക്കു മരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here