spot_imgspot_imgspot_img

നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും: വി ഡി സതീശന്‍

Date:

കാസർകോട്: പ്രീ പോൾ സർവേകൾ പെയ്ഡാണെന്ന് പ്രതിപക്ഷ നേതാവി വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകള്‍ തട്ടിക്കൂട്ട് ആണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. യഥാര്‍ത്ഥ ജനവികാരം സര്‍വ്വേകളില്‍ പ്രതിഫലിക്കില്ലെന്നും നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരുവെന്നും വി ഡി സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേകൾ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാരിനെതിരായ ജന വികാരം ശക്തമാണ്. സർക്കാർ പരാജയപെട്ടിടത് ബദൽ പദ്ധതികളുമായാണ് യുഡിഫ് വരുന്നത്.

കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തി. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ടി വരികയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

വെൽഫയർ പാർട്ടി യുഡിഫ് നെ പിന്തുണച്ചപ്പോൾ ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പൊ എസ്ഡിപിഐ, പിഡിപി പിന്തുണ ആഗ്രഹിക്കുന്നു. കാപട്യമാണ് ഇതെന്നും പാർട്ടി കോൺ​ഗ്രസ് തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോള്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും. എന്നിട്ടിപ്പോള്‍ എഫ്‌സിആര്‍എ ഭേദഗതി ബില്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഫണ്ട് വിവാദത്തിലും വി ഡി സതീശൻ പ്രതികരിച്ചു. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയുമെന്നും വി ഡി സതീശൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...
Telegram
WhatsApp