spot_imgspot_imgspot_img

100 സീറ്റ് ഭംഗിവാക്കല്ല; അഞ്ച് ജില്ലകള്‍ മുഴുവനായും തൂത്തുവാരും; വി ഡി സതീശൻ

Date:

കൊച്ചി: പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് നടത്തിയത് മികച്ച പ്രവർത്തനമാണ്. ഇത്ര നല്ല പ്രവർത്തനം ഇതാദ്യമാമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്നും വിഡി സതീശൻ പറഞ്ഞു. മികച്ച വിജയ പ്രതീക്ഷയാണുള്ളത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നല്ല പോളിങ് ശതമാനമായിരുന്നുവെന്നും പ്രവാസികൾ കൂടെ എത്തിയിരുന്നുവെങ്കിൽ ശതമാനം വീണ്ടും കൂടിയേനെയെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ തൂത്തുവാരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ സീറ്റുകൾ യുഡിഎഫിനു ലഭിക്കും. ഈ ജില്ലകള്‍ ടാര്‍ഗറ്റ് ചെയ്തതാണെന്നും അവിടെ അത്രയും നല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണുണ്ടായതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 100 സീറ്റ് ഭംഗിവാക്കല്ല. ആ സീറ്റുകൾ യുഡിഎഫിന് ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

പിന്നോക്കവിഭാഗങ്ങൾ യുഡിഎഫിന് പിന്തുണ നൽകി. സർക്കാരിനെതിരായ വികാരം യുഡിഎഫിന് വോട്ടായി മാറി. മന്ത്രിമാർ മണ്ഡലത്തിന് പുറത്ത് പ്രചാരണത്തിന് പോയില്ല. സിപിഎം അധികാരത്തിൽ വരില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു.

പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. . യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തിയെന്നും സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും അദ്ദേഹം പറ‍ഞ്ഞു. ദളിത് സംഘടനകൾ , പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനേ പിന്തുണച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp