spot_imgspot_imgspot_img

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട് – അമ്പലമുക്ക് ബൈപ്പാസിൽ ഇറക്കത്തിൽ വച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

രാജസ്ഥാനിൽ നിന്നുമാണ് കേബിൾ റോളുകളുമായി ലോറി എത്തിയത്. കുറ്റിമൂട് പട്ടയം ഇറക്കത്തിൽ വച്ച് ലോറിനിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു.അതിനുശേഷം പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന കൂറ്റൻ ഇലക്ട്രിക് കേബിൾ റോളുകൾ ഉരുണ്ടുകയറി സമീപത്തെ വീടിനും വാഹനങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു.

അപകടത്തിൽ ലോറി ഡ്രൈവർ രാജസ്ഥാൻ രാജുപുർ സ്വദേശി ദിലീപിന് പരിക്കേറ്റു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp