spot_imgspot_imgspot_img

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

Date:

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘കലപില’ സമ്മര്‍ ക്യാമ്പിന്‍റെ മൂന്നാം പതിപ്പിന് നാളെ (ഏപ്രില്‍ 26) സമാപനമാകും. കുട്ടികളില്‍ സര്‍ഗ്ഗാത്മകതയും സംരംഭകത്വ മനോഭാവവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജില്‍ നടന്നുവരുന്ന ക്യാമ്പ് വ്യത്യസ്തത കൊണ്ടാണ് ഏറെ ശ്രദ്ധേയമായത്.

ക്യാമ്പിലെ ഏറ്റവും പ്രധാനപ്പെട്ട സെഷനുകളില്‍ ഒന്നായ റോബോട്ടിക്സ് ശില്‍പശാല വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതായി മാറി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘യൂണിക്ക് വേള്‍ഡ് റോബോട്ടിക്സ്’ എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കിയത്.

അത്യാധുനിക സാങ്കേതികവിദ്യകളെ ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്നതിനും കുട്ടികളിലെ ശാസ്ത്രീയ അഭിരുചി പരിപോഷിപ്പിക്കുന്നതിനും റോബോട്ടിക്സ് ശില്‍പശാല സഹായിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.

ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ച ബീച്ച് സന്ദര്‍ശനം വിനോദവും വിജ്ഞാനവും ഒത്തുചേര്‍ന്ന വേറിട്ട അനുഭവമായി മാറി. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ സര്‍ഗ്ഗാത്മക ചിന്തകളെ ഉണര്‍ത്താന്‍ സഹായിച്ചു. അഞ്ച് മുതല്‍ 16 വയസ്സ് വരെയുള്ള നൂറ്റിഇരുപതോളം കുട്ടികളാണ് ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

റോബോട്ടിക്സിന് പുറമെ പോട്ടറി, കളരിപ്പയറ്റ്, സംഗീതം, ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികളിലെ വ്യക്തിത്വ വികാസത്തിന് സഹായിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നതെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് വ്യക്തമാക്കി.

പ്രശ്നപരിഹാര ശേഷി (പ്രോബ്ലം സോള്‍വിങ്), നവീകരണ മനോഭാവം, സംരംഭകത്വ ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുന്ന വര്‍ക്ക് ഷോപ്പുകളും സംവേദനാത്മക പ്രവര്‍ത്തനങ്ങളും ‘കലപില-2026’ ല്‍ ഉള്‍പ്പെടുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp