ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

0
22

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു. തങ്ങളാലാകുന്ന സഹായവും സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് ഇറാന്‍ജനത കടന്നുപോകുന്നതെന്ന് പറഞ്ഞ പുടിന്‍, എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്നും പുടിന്‍ വ്യക്തമാക്കി. ഇറാനിലും മറ്റു പ്രാദേശിക രാജ്യങ്ങളിലും സമാധാനം പുലരുന്നതിനായി മോസ്‌കോ പ്രതിജ്ഞാബദ്ധമാണെന്നും പുട്യിന്‍ പറഞ്ഞതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും തങ്ങളാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വിളാദിമിര്‍ പുടിന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇറാന്‍ പരമോന്നത നേതാവിന്റെ സന്ദേശം ലഭിച്ചു. ഇതിന് എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. ഇറാനെപ്പോലെ റഷ്യയും തന്ത്രപരമായ ബന്ധം തുടരാന്‍ ഉദ്ദേശിക്കുന്നുവെന്നും പുതിന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയോടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി റഷ്യയില്‍ എത്തിയത്. അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഇറാനും റഷ്യയും എപ്പോഴും കൂടിയാലോചന നടത്തുന്നുണ്ടെന്ന് അരാഗ്ഷിപറഞ്ഞു. സമീപകാലത്ത് ഈ ബന്ധത്തില്‍ ഒരു വിടവുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നയതന്ത്രപരമായി അതൊക്കെ പരിഹരിക്കപ്പെടുന്നുണ്ടെന്നും അരാഗ്ഷി കൂട്ടിച്ചേര്‍ത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here