എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിച്ച് എന്‍.എസ് മാധവന്‍; 75 സീറ്റ്് കിട്ടുമെന്ന് പ്രവചനം; ജില്ല തിരിച്ചുള്ള സീറ്റുകളും പ്രവചിച്ചു

0
24

തിരുവനന്തപുരം: എല്‍ഡിഎഫ് മൂന്നാമതും കേരളം ഭരിക്കുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. 75 സീറ്റുകളുമായി എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകളുമാണ് അദ്ദേഹം പ്രവചിച്ചിട്ടുള്ളത്. മൂന്ന് സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്‌തേക്കാമെന്നും എന്‍.എസ് മാധവന്‍ പ്രവചിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് എന്‍.എസിന്റെ പ്രവചനം.

29-ാം തീയതി പശ്ചിമ ബംഗാളിന്റെ രണ്ടാംഘട്ട പോളിങ്ങിന് ശേഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തെത്തും. അതിന് മുന്‍പ് എന്റെ പ്രവചനങ്ങള്‍ പങ്കുവെക്കുന്നു എന്ന മുഖവുരയോടെയാണ് പ്രവചനം ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുള്ളത്. ഇരുമുന്നണികള്‍ക്കും ജില്ല തിരിച്ച് ലഭിച്ചേക്കാവുന്ന സീറ്റുകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

എന്‍.എസ് മാധവന്റെ പ്രവചന പ്രകാരം വടക്കന്‍ കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കും. മലപ്പുറത്ത് 16-ല്‍ 15 സീറ്റുകളും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. വയനാട്ടില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും പ്രവചിക്കുന്നു. കോഴിക്കോട് ഏഴു സീറ്റില്‍ യുഡിഎഫും ആറു സീറ്റില്‍ എല്‍ഡിഎഫും വിജയിക്കും. കണ്ണൂരില്‍ എട്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിക്കും. കാസര്‍ഗോഡ് 3 എല്‍ഡിഎഫ്. 2 യുഡിഎഫ്, പാലക്കാട് 9 എല്‍ഡിഎഫ്, 3 യുഡിഎഫ്, തൃശ്ശൂരില്‍ൃ 11 എല്‍ഡിഎഫ്, 2 യുഡിഎഫ് എന്നിങ്ങനെയായിരിക്കും കക്ഷിനില.

മധ്യകേരളത്തിലേക്ക് വന്നാല്‍ എറണാകുളത്ത് 11 യുഡിഫ്, 3 എല്‍ഡിഎഫ്, ഇടുക്കിയില്‍ 3 യുഡിഎഫ് 2 എല്‍ഡിഎഫ്, കോട്ടയത്ത് 5 എല്‍ഡിെഫഅ, 4 യുഡിഎഫ്, പത്തനംതിട്ടയില്‍ 4 എല്‍ഡിഎഫ്, യുഡിഎഫ് 1, എന്നിങ്ങനെയും, തെക്കന്‍ കേരളത്തില്‍ കൊല്ലത്ത് 7 എല്‍ഡിഎഫ്, 4 യുഡിഎഫ്, തിരുവനന്തപുരത്ത് 12 എല്‍ഡിഎഫ്, 2 യുഡിഎഫ് എന്നിങ്ങനെയായിരിക്കും കക്ഷിനിലയെന്നും എന്‍.എസ് മാധവന്‍ പ്രവചിക്കുന്നു.

എന്‍.എസ് മാധവന്റെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്‌

” target=”_blank”>

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here