വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

0
22

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ് വച്ച് സഞ്ചരിച്ചതിന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ നടപടി. തച്ചങ്കരിക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. അനധികൃതമായി ഔദ്യോഗിക മുദ്ര ഉപയോഗിച്ചതിന് 250 രൂപയാണ് പിഴ ഈടാക്കിയത്. പിഴയടച്ച് തച്ചങ്കരി കേസ് ഒഴിവാക്കി. തച്ചങ്കരിക്കെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സര്‍വീസില്‍നിന്ന് വിരമിച്ച് മൂന്നു വര്‍ഷത്തിന് ശേഷവും ടോമിന്‍ തച്ചങ്കരി കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ് വച്ച കാറില്‍ സഞ്ചരിക്കുന്നു എന്നായിരുന്നു പരാതി. മോട്ടോര്‍ വാഹന വകുപ്പ് കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓ നടത്തിയ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പാര്‍ക്കിങ് ലഭിക്കാന്‍ ഡ്രൈവര്‍ കാറില്‍ ബോര്‍ഡ് വച്ചതാണെന്നാണ് കണ്ടെത്തല്‍. ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാല്‍ തുടര്‍നടപടി വേണ്ടന്നാണ് പൊലീസ് നിലപാട് . കഴിഞ്ഞ ദിവസം കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില്‍ ത്രീസ്റ്റാര്‍ ബോര്‍ഡ് കാണപ്പെട്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here