
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളൂരു ബി ടി എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി എസ് സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ആദിത്യൻ കോളേജിൽ പോയിരുന്നില്ല. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.







